കശ്​മീരില്‍ ഇന്‍റര്‍നെറ്റ്, ​മൊബൈല്‍ ഫോണ്‍ ബന്ധം പുന:സ്​ഥാപിക്കണമെന്ന്​ യൂറോപ്യന്‍ യൂണിയന്‍

കശ്​മീരില്‍ ഇന്‍റര്‍നെറ്റ്, ​മൊബൈല്‍ ഫോണ്‍ ബന്ധം പുന:സ്​ഥാപിക്കണമെന്ന്​ യൂറോപ്യന്‍ യൂണിയന്‍

ന്യൂഡല്‍ഹി: കശ്​മീരില്‍ ഇന്‍റര്‍നെറ്റ്, ​മൊബൈല്‍ ഫോണ്‍ ബന്ധം പുന:സ്​ഥാപിക്കണമെന്ന്​ യൂറോപ്യന്‍ യൂണിയന്‍ സംഘം. രണ്ട്​ ദിവസം നടത്തിയ കശ്​മീര്‍ സന്ദര്‍ശന ശേഷം പുറത്തിറക്കിയ പ്രസ്​താവനയിലാണ്​ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്​.

സംസ്​ഥാനത്ത്​ സാധാരണനില പുന:സ്​ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്​. എന്നിരുന്നാലും ചില രാഷ്​ട്രീയ നേതാക്കള്‍ ഇപ്പോഴും തടവിലാണ്​. സുരക്ഷാ പ്രശ്​ങ്ങള്‍ ഉണ്ടെങ്കിലും അ​വശേഷിക്കുന്ന നിയന്ത്രണങ്ങള്‍ സാവധാനം നീക്കണമെന്നും യൂറോപ്യന്‍ യൂണിയ​​െന്‍റ വിദേശകാര്യ, സുരക്ഷാനയ വിഭാഗം വക്​താവ്​ വിര്‍ജിനി ബട്ടുഹ​െന്‍റിക്​സണ്‍ പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ക്കൊപ്പം ജര്‍മനി, പോളണ്ട്​, കനഡ, ​ഫ്രാന്‍സ്​, ന്യൂസിലാന്‍ഡ്​, മെക്​സിക്കോ, ആസ്​ട്രിയ, അഫ്​ഗാനിസ്​താന്‍, ഉസ്​ബെകിസ്​താന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രതി​നിധികളും സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.