ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡ​നം; കേന്ദ്ര റെ​യി​ല്‍​വെ സ​ഹ​മ​ന്ത്രി​ക്കെ​തി​രെ കേ​സെ​ടു​ത്തു;  ബ്ലാക്ക് മെയിലിംഗെന്ന് മന്ത്രി

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡ​നം; കേന്ദ്ര റെ​യി​ല്‍​വെ സ​ഹ​മ​ന്ത്രി​ക്കെ​തി​രെ കേ​സെ​ടു​ത്തു;  ബ്ലാക്ക് മെയിലിംഗെന്ന് മന്ത്രി

ദിസ്പൂര്‍: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ലൈം​ഗീ​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ല്‍ ആ​സാം പോ​ലീ​സ് റെ​യി​ല്‍​വെ സ​ഹ​മ​ന്ത്രി ര​ജെ​ന്‍ ഗൊ​ഹെ​യ്നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. സ​ഹോ​ദ​രി​മാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വു കൂ​ടി​യാ​യ ര​ജെ​ന്‍ ഗൊ​ഹെ​യ്നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. 24കാരിയായും വിവാഹിതയുമായ സ്ത്രീയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്.

ക​ഴി​ഞ്ഞ എ​ട്ടു​മാ​സ​മാ​യി പെ​ണ്‍​കു​ട്ടി​ക​ളെ മ​ന്ത്രി പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി. ന​ഗാ​വ് സ്വ​ദേ​ശി​നി​ക​ളാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. മ​ന്ത്രി ത​ങ്ങ​ളോ​ട് മോ​ശ​മാ​യി സം​സാ​രി​ക്കു​ന്ന​തി​ന്‍റെ ശ​ബ്ദ​രേ​ഖ പ​ക്ക​ലു​ണ്ടെ​ന്ന് പെ​ണ്‍​കു​ട്ടി​ക​ള്‍ പ​റ​യു​ന്നു.

അതേസമയം, തന്നെ ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്ന് ആരോപിച്ച്‌ മന്ത്രിയും പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. യുവതിക്കും കുടുംബാങ്ങള്‍ക്കുമെതിരെയാണ് മന്ത്രി പരാതി നല്‍കിയിരിക്കുന്നത്. ഇതിന് പിന്നാലെ മന്ത്രിക്കെതിരായുള്ള കേസ് യുവതി പിന്‍വലിച്ചതായി മന്ത്രിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.