രാമക്ഷേത്രം നിര്‍മ്മിക്കുക തന്നെ ചെയ്യും, കാരണം സുപ്രീംകോടതി ഞങ്ങളുടേതാണ്: മുകുട് ബിഹാരി വര്‍മ്മ

രാമക്ഷേത്രം നിര്‍മ്മിക്കുക തന്നെ ചെയ്യും, കാരണം സുപ്രീംകോടതി ഞങ്ങളുടേതാണ്: മുകുട് ബിഹാരി വര്‍മ്മ

ലഖ്നൗ: രാമക്ഷേത്രം നിര്‍മ്മിക്കുക തന്നെ ചെയ്യും, കാരണം സുപ്രീംകോടതി ഞങ്ങളുടേതാണെന്ന് ഉത്തര്‍ പ്രദേശ് സഹകരണവകുപ്പുമന്ത്രി മുകുട് ബിഹാരി വര്‍മ്മ. പ്രധാന ഭരണഘടനാ സ്ഥാപനങ്ങലൊക്കെ മോദി സര്‍ക്കാര്‍ പിടിച്ചടക്കുന്നു എന്ന പ്രതിപക്ഷ ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണ് മന്ത്രിയുടെ പ്രസ്ഥാവന. 

'അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണം ഞങ്ങളുടെ അജണ്ടയില്‍ നേരത്തേയുള്ളതാണ്. വിഷയം ഇപ്പോള്‍ സുപ്രീംകോടതിയിലാണ്. ക്ഷേത്രം നിര്‍മ്മിക്കുക തന്നെ ചെയ്യും, കാരണം സുപ്രീംകോടതി ഞങ്ങളുടേതാണ്. ഈ രാജ്യത്തെ ഭരണം ഞങ്ങളുടെയാണ്. ഈ രാജ്യവും ശ്രീരാമ ക്ഷേത്രവും ഞങ്ങളുടേതാണ്'- മുകുട് ബിഹാരി പറഞ്ഞു.

പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി മുകുട് ബിഹാരി വര്‍മ്മ രംഗത്ത് വന്നു, ' സുപ്രീം കോടതി രാജ്യത്തെ ജനളുടെതാണ് . നമുക്ക് എല്ലാവര്‍ക്കും കോടതിയില്‍ വിശ്വാസമുണ്ട്. അനുകൂലമായ വിധിവരുമെന്നാണ് ഞാന്‍ പറഞ്ഞത്.' എന്നായിരുന്നു മന്ത്രിയുടെ പുതിയ വാദം.