രാജസ്ഥാനിലെ  പോലീസ് സ്‌റ്റേഷനില്‍ ലോക്കപ്പില്ല പകരം പ്രതികളെ തളയ്ക്കാന്‍  മരക്കുറ്റി

രാജസ്ഥാനിലെ  പോലീസ് സ്‌റ്റേഷനില്‍ ലോക്കപ്പില്ല പകരം പ്രതികളെ തളയ്ക്കാന്‍  മരക്കുറ്റി

രാജസ്ഥാന്‍: രാജസ്ഥാനിലെ ഈ പോലീസ് സ്‌റ്റേഷനില്‍ ലോക്കപ്പില്ല പകരം പ്രതികളെ തളയ്ക്കാന്‍  മരക്കുറ്റി. രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയിലെ റെയില്‍വേ പോലീസ് സ്‌റ്റേഷനിലാണ് ഈ രീതിയില്‍ പ്രതികളെ തളയ്ക്കുന്നത്‌. 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഈ സ്റ്റേഷനില്‍ ഇതുവരെ ലോക്കപ്പ് നിര്‍മിച്ചിട്ടില്ല. സ്റ്റേഷനിലെ പോലീസുകാരിലൊരാള്‍ ഫോട്ടോ പുറത്തുവിട്ടതോടെയാണ് പോലീസ് സ്‌റ്റേഷന്റെ ദാരുണാവസ്ഥ പുറം ലോകമറിഞ്ഞത്. 

സ്‌റ്റേഷനിനുള്ള ഒരു ചെറിയ മരക്കുറ്റിയില്‍ ചങ്ങലയില്‍ പൂട്ട് സ്ഥാപിച്ചിട്ടുണ്ട്. ഇതിലാണ് പ്രതികളെ ബന്ധിക്കുന്നത്, ലോക്കപ്പിന്റെ അഭാവത്തില്‍ല്‍  അറസ്റ്റു ചെയ്യുന്ന പ്രതികളെ കുറ്റിയില്‍ ബന്ധിക്കാന്‍ നിര്‍ബന്ധിതരാകുകായണെന്നും, മനുഷ്യാവകാശങ്ങളുടെ ലംഘനമാണിത്‌, പക്ഷേ തങ്ങള്‍ക്ക് വേറെ നിവര്‍ത്തിയില്ലെന്നും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദന സിങ്ങ് അഭിപ്രായപ്പെട്ടു.

കുറ്റിയില്‍ തളച്ച പ്രതികള്‍ നിലത്ത് കുത്തിയിരിക്കണം. ഒരു കുറ്റിയും ഒരു ചങ്ങലയും മാത്രമുള്ളതിനാല്‍ ഒന്നില്‍ കൂടുതല്‍ പേരെ ഒരു ദിവസം അറസ്റ്റ് ചെയ്യാനും നിര്‍വാഹമില്ല.200 കിലോമീറ്റര്‍ ആണ് സ്റ്റേഷന്‍ പരിധി. സംസ്ഥാനത്തിലെ തന്നെ വലിയ സ്റ്റേഷനുകളിലൊന്നാണ് ഇത്.  ഈ സാഹാചര്യത്തില്‍ രണ്ടാമത് അറസ്റ്റ് ചെയ്യുന്ന പ്രതി എത്രവലിയ കുറ്റവാളിയാണെങ്കിലും ജാമ്യത്തില്‍ വിടുകയാണ് പതിവ്...