രാ​ഹു​ൽ ഗാ​ന്ധി ഒ​രു​ക്കി​യ ഇ​ഫ്​​താ​ർ വി​രു​ന്ന്​ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ സം​ഗ​മ​വേ​ദി​യാ​യി

രാ​ഹു​ൽ ഗാ​ന്ധി ഒ​രു​ക്കി​യ ഇ​ഫ്​​താ​ർ വി​രു​ന്ന്​ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ സം​ഗ​മ​വേ​ദി​യാ​യി

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഒ​രു​ക്കി​യ ഇ​ഫ്​​താ​ർ വി​രു​ന്ന്​ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ സം​ഗ​മ​വേ​ദി​യാ​യി. മു​ൻ രാ​ഷ്​​ട്ര​പ​തി പ്ര​ണ​ബ്​ മു​ഖ​ർ​ജി ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യ​പ്പോ​ൾ, അ​സാ​ന്നി​ധ്യം കൊ​ണ്ട്​ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്​ യു.​പി.​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. ചി​കി​ത്സാ​ർ​ഥം വി​ദേ​ശ​ത്താ​യ​തു​കൊ​ണ്ടാ​ണ്​ സോ​ണി​യ ഗാ​ന്ധി​ക്ക്​ ഇ​ഫ്​​താ​ർ വി​രു​ന്നി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​ത് സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി, ക​നി​മൊ​ഴി -ഡി.​എം.​കെ, ദി​നേ​ശ്​ ത്രി​വേ​ദി -തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, ഡി.​പി ത്രി​പാ​ഠി   തു​ട​ങ്ങി വി​വി​ധ പാ​ർ​ട്ടി​ക​ളു​ടെ നേ​താ​ക്ക​ൾ വി​രു​ന്നി​നെ​ത്തി.

നാ​ഗ്​​പു​രി​ലെ ആ​ർ.​എ​സ്.​എ​സ്​ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ച പ്ര​ണ​ബ്​ മു​ഖ​ർ​ജി​യെ ഇ​ഫ്​​താ​ർ വി​രു​ന്നി​ലേ​ക്ക്​ ക്ഷ​ണി​ച്ചി​ല്ലെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ കോ​ൺ​ഗ്ര​സ്​ നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. ആ​ർ.​എ​സ്.​എ​സ്​ പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ത്ത​തി​നെ ചൊ​ല്ലി​യു​ള്ള എ​തി​ർ​പ്പു​ക​ൾ​ക്കി​ട​യി​ലാ​ണ്​ പ്ര​ണ​ബ്​ ഇ​ഫ്​​താ​ർ വി​രു​ന്നി​നെ​ത്തി​യ​ത്.    ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​ടെ കോ​ൺ​ഗ്ര​സ്​ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്​​താ​ർ വി​രു​ന്നി​ലെ പ്ര​ധാ​ന ആ​തി​ഥേ​യ​യാ​യി​രു​ന്നു സോ​ണി​യ. രാ​ഹു​ൽ ഗാ​ന്ധി പാ​ർ​ട്ടി അ​ധ്യ​ക്ഷ​നാ​യ ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ്​ ഇ​ഫ്​​താ​ർ ഒ​രു​ക്കി​യ​ത്.