‘എന്നെയും കുടുംബത്തെയും സംരക്ഷിച്ചതിന് നന്ദി’; എ​സ്പി​ജി​ക്ക് രാ​ഹു​ലി​ന്‍റെ ആ​ശം​സ

‘എന്നെയും കുടുംബത്തെയും സംരക്ഷിച്ചതിന് നന്ദി’; എ​സ്പി​ജി​ക്ക് രാ​ഹു​ലി​ന്‍റെ ആ​ശം​സ

ന്യൂഡല്‍ഹി: എസ്.പി.ജി അംഗങ്ങള്‍ക്ക് നന്ദി അറിയിച്ച്‌ കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. ത​ന്നെ​യും കു​ടും​ബ​ത്തെ​യും വ​ര്‍​ഷ​ങ്ങ​ളാ​യി സം​ര​ക്ഷി​ച്ച എ​സ്‌​പി‌​ജി​യി​ലെ എ​ന്‍റെ എ​ല്ലാ സ​ഹോ​ദ​ര​ന്മാ​ര്‍​ക്കും സ​ഹോ​ദ​രി​മാ​ര്‍​ക്കും ഒ​രു വ​ലി​യ ന​ന്ദി. നി​ങ്ങ​ളു​ടെ സ​മ​ര്‍​പ്പ​ണ​ത്തി​നും പി​ന്തു​ണ​യ്ക്കും ന​ന്ദി പ​റ​യു​ന്നു. എ​സ്പി​ജി അം​ഗ​ങ്ങ​ള്‍​ക്ക് ന​ല്ല ഭാ​വി നേ​രു​ന്നു​വെ​ന്നും രാ​ഹു​ല്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവര്‍ക്കുള്ള എസ്.പി.ജി. സുരക്ഷ കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. മൂന്നുപേര്‍ക്കും ഇനി മുതല്‍ സി.ആര്‍.പി.എഫ്. സൈനികരുടെ നേതൃത്വത്തിലുള്ള ഇസഡ് പ്ലസ് സുരക്ഷയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കുക.