റാ​ഫേ​ല്‍ ഇ​ട​പാ​ട്:എ​ന്‍​ഡി​എ സ​ര്‍​ക്കാ​രി​നെ​തി​രെ യു​പി​എഫ് രംഗത്ത്

റാ​ഫേ​ല്‍ ഇ​ട​പാ​ട്:എ​ന്‍​ഡി​എ സ​ര്‍​ക്കാ​രി​നെ​തി​രെ യു​പി​എഫ് രംഗത്ത്

ന്യൂ​ഡ​ല്‍​ഹി: റാ​ഫേ​ല്‍ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു എ​ന്‍​ഡി​എ സ​ര്‍​ക്കാ​രി​നെ​തി​രെ യു​പി​എഫ് രംഗത്ത് . സോ​ണി​യ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലാണ് പ്ര​തി​പ​ക്ഷം സ​മ​ര​പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മി​ട്ടത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ അ​ഴി​മ​തി വെ​ളി​ച്ച​ത്താ​യെന്നും . അ​ഴി​മ​തി​യെ കു​റി​ച്ച്‌ സം​യു​ക്ത പാ​ര്‍​ല​മെ​ന്‍റ​റി സ​മ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. 

കോ​ണ്‍​ഗ്ര​സ് എം​പി​മാ​ര്‍ പ്ല​ക്കാ​ര്‍​ഡു​ക​ളു​മാ​യി പാ​ര്‍​ല​മെ​ന്‍റി​ന്   മുമ്പിൽ പ്ര​തി​ഷേ​ധം ന​ട​ത്തി. സോ​ണി​യ ഗാ​ന്ധി​ക്കു പു​റ​മേ രാ​ജ് ബാ​ബ​ര്‍, ഗു​ലാം ന​ബി ആ​സാ​ദ്, എ.​കെ.​ആ​ന്‍റ​ണി, ആ​ന​ന്ദ് ശ​ര്‍​മ, അം​ബി​ക സോ​ണി തു​ട​ങ്ങി​യ​വ​രും പ്ര​തി​ഷേ​ധ​സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. സി​പി​ഐ ദേ​ശീ​യ സെ​ക്ര​ട്ട​റി ഡി.​രാ​ജ, എ​എ​പി​യു​ടെ സു​ശീ​ല്‍ ഗു​പ്ത തു​ട​ങ്ങി​യ​വ​രും മ​റ്റ് പ്ര​തി​പ​ക്ഷ എം​പി​മാ​രും പി​ന്തു​ണ​യു​മാ​യി എ​ത്തി.