എക്സിറ്റ് പോളിൽ തളരരുത്; സ്ട്രോങ്ങ് റൂമുകളിൽ നിരീക്ഷണം തുടരണമെന്നും പ്രവർത്തകരോട് പ്രിയങ്ക ഗാന്ധി

എക്സിറ്റ് പോളിൽ തളരരുത്; സ്ട്രോങ്ങ് റൂമുകളിൽ നിരീക്ഷണം തുടരണമെന്നും പ്രവർത്തകരോട് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ തളരരുതെന്ന് പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ച് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തെറ്റിദ്ധാരണ പരത്തുകയാണ് എക്സിറ്റ് പോളുകളുടെ ലക്ഷ്യമെന്നും പ്രിയങ്ക പ്രവർത്തകരോട് പറഞ്ഞു. അതേസമയം, വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകളിൽ  നിരീക്ഷണം തുടരണമെന്നും പ്രിയങ്ക പ്രവർത്തകരോട് ആവശ്യപ്പെട്ടു. 

 പുറത്ത് വന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും എൻഡിഎ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 300ൽ അധികം സീറ്റുകൾ  എൻഡിഎക്ക് കിട്ടുമെന്ന് ഭൂരിപക്ഷം എക്സിറ്റ് പോളുകളും പറയുന്നു.