‘രാഷ്ട്രീയ ഗുരുവിനു ശിഷ്യന്റെ ദക്ഷിണ’ :  പൊതുവേദിയില്‍വച്ച് പ്രധാനമന്ത്രി  എല്‍.കെ. അദ്വാനിയെ അപമാനിച്ച വീഡിയോ

‘രാഷ്ട്രീയ ഗുരുവിനു ശിഷ്യന്റെ ദക്ഷിണ’ :  പൊതുവേദിയില്‍വച്ച് പ്രധാനമന്ത്രി  എല്‍.കെ. അദ്വാനിയെ അപമാനിച്ച വീഡിയോ

ന്യൂഡല്‍ഹി: ബിജെപിക്ക് തലവേദനയായി പുതിയ വിവാദം. ബിജെപിയുടെ മുതിര്‍ന്ന നേതാവും രാഷ്ട്രീയ ഗുരുവുമായ എല്‍.കെ. അദ്വാനിയെ പൊതുവേദിയില്‍വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിച്ചുവെന്നാണ് ആരോപണം.  ത്രിപുരയിലെ പത്താമത്തെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ബിപ്ലവ് കുമാര്‍ ദേവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലാണ് സംഭവം. .

വേദിയിലേക്കു കയറിവന്ന പ്രധാനമന്ത്രിയെ കൈകൂപ്പി അഭിവാദ്യം ചെയ്ത അദ്വാനിയെ കണ്ടില്ലെന്നു നടിച്ച് മോദി നടന്നു പോകുന്നതാണ് വീഡിയോയിലുള്ളത്. ‘രാഷ്ട്രീയ ഗുരുവിനു ശിഷ്യന്റെ ദക്ഷിണ’ എന്ന പേരില്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

മോദി വേദിയില്‍ എത്തിയതോടെ വേദിയിലുളളവരെല്ലാം എഴുന്നേറ്റുനിന്ന് ആദരം പ്രകടിപ്പിച്ചു. ഓരോരുത്തരെയായി അഭിവാദ്യം ചെയ്ത മോദി അദ്വാനിയെ പരിഗണിക്കാതെ കടന്നുപോയി. വേദിയില്‍ അദ്വാനിക്കു സമീപമുണ്ടായിരുന്ന ത്രിപുര മുന്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാരിനോടു ദീര്‍ഘനേരം സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുരളി മനോഹര്‍ ജോഷി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു