ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയിൽ പങ്കെടുക്കാനായി മോദി സ്വീഡനിലെത്തി

ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയിൽ പങ്കെടുക്കാനായി മോദി സ്വീഡനിലെത്തി

ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീഡനിലെത്തി. സ്‌റ്റോക്‌ഹോം അര്‍ലാന്‍ഡ വിമാനത്താവളത്തില്‍ മോദിയെ സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റീഫന്‍ ലോഫ്വന്‍ സ്വീകരിച്ചു. പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി 9.30നാണ് മോദി എത്തിയത്.

ഇന്ന് രാവിലെ സ്റ്റീഫന്‍ ലോഫ്വനുമൊന്നിച്ച് സോഗര്‍സ്‌കയില്‍ നിന്ന് റോസന്‍ബാഡിലേക്ക് മോദി പ്രഭാത സവാരി നടത്തും. തുടര്‍ന്ന് സ്വീഡിഷ് രാജാവ് കാള്‍ പതിനാറാമന്‍ ഗുസ്താഫുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ ഉഭയകക്ഷി ഉടമ്പടികളില്‍ ഒപ്പുവെക്കുകയും വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്യും.

സിറ്റി ഹാള്‍ ഗോള്‍ഡന്‍ റൂമില്‍ സ്വീഡന്‍-ഇന്ത്യ ബിസിനസ് ദിനത്തില്‍ മോദി പങ്കെടുക്കും. അതിന് ശേഷം ഹോട്ടല്‍ ഗ്രാന്‍ഡില്‍ ലോഫ്വന്‍ മോദിയുമായി ചര്‍ച്ച നടത്തും. ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയിലും കോമണ്‍വെല്‍ത്ത് ഹെഡ്‌സ് ഓഫ് ഗവണ്‍മെന്റ് ചര്‍ച്ചയിലും മോദി പങ്കെടുക്കും.

വൈകീട്ട് സ്റ്റോക്‌ഹോം യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന സാമുദായിക പരിപാടിയിലും പ്രധാനമന്ത്രി സംബന്ധിക്കും. തുടര്‍ന്ന് രാത്രി 8.30ന് ലണ്ടനിലേക്ക് പോകും.