പലസ്തീനിന്‍ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും

പലസ്തീനിന്‍ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും

റാമല്ല: പലസ്തീനിന്‍ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും. ഏകദിന സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ ഫലസ്തീനില്‍ പൂര്‍ത്തിയായി. ശ്രേഷ്ട അതിഥിയെ സ്വീകരിക്കാന്‍ രാജ്യം ഒരുങ്ങിയെന്ന് ഫലസ്തീന്‍ വ്യക്തമാക്കി. പ്രസിഡന്‍റ് മെഹ്മൂദ് അബ്ബാസിന്‍റെ ഓഫിസ് വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയെ വരവേല്ക്കാന്‍ ഒരുങ്ങുകയാണ് പലസ്തീന്‍. ചരിത്ര സന്ദര്‍ശനത്തിന് തിരിക്കുന്ന നരേന്ദ്ര മോദി ജോര്‍ദ്ദാന്‍ വഴിയാകും പലസ്തീനില്‍ എത്തുക. മോദിക്ക് ഫലസ്തീന്‍ പ്രസിഡന്‍റ് ഉച്ചവിരുന്ന് നല്‍കും. തുടര്‍ന്ന് നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷം ഇരുരാജ്യങ്ങളും പ്രധാനപ്പെട്ട കരാറുകളില്‍ ഒപ്പുവെക്കും.

ഇസ്രായേല്‍ ബന്ധം ഇന്ത്യ ശക്തമാക്കിയതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ ബന്ധം ഫലസ്തീന്‍ അനുകൂല നിലപാടിനെ ബാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടാന്‍ കൂടിയാണ് മോദിയുടെ സന്ദര്‍ശനം. ഫലസ്തീന്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി യു.എ.ഇയും ഒമാനും സന്ദര്‍ശിക്കും.