പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്‌തീൻ സന്ദർശിക്കും 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്‌തീൻ സന്ദർശിക്കും 

പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീൻ സന്ദർശിക്കുമെന്ന് പലസ്തീൻ അംബാസഡർ അഡ്നാൻ എ. അലിഹൈജ അറിയിച്ചു. റുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിനു പിന്നാലെയാണ് ഈ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. ട്രംപിന്റെ തീരുമാനത്തിൽ യുഎൻ സുരക്ഷ കൗൺസിൽ യോഗം ചേരാനിരിക്കുകയാണ്. അതേസമയം, എന്നായിരിക്കും സന്ദർശനമെന്നതിന്റെ സൂചനകളൊന്നും പുറത്തുവന്നിട്ടില്ല.

മോദിയുടെ പലസ്തീൻ സന്ദർശനത്തെക്കുറിച്ച് ഞാനാണ് ആദ്യമായി പറയുന്നത്. ഇവിടെ മറ്റാർക്കും ഇതേപ്പറ്റി അറിയില്ലെന്ന് രാജ്യസഭാ ടിവിയിൽ സംസാരിക്കവേ അലിഹൈജ പറഞ്ഞു. പലസ്തീനിൽ നിലവിലുള്ള പ്രശ്നങ്ങളിലും രണ്ടു രാജ്യമെന്ന ആശയത്തിനും ഇന്ത്യ പിന്തുണ നൽകുന്നുണ്ടെന്നും അലിഹൈജ വ്യക്തമാക്കി. ജൂലൈയിൽ മോദി ഇസ്രയേൽ സന്ദർശിച്ചിരുന്നു.