ഇ​ന്ധ​ന വി​ല വ​ർ​ധ​നവ് - പ്ര​ധാ​ന​മ​ന്ത്രി വീ​ണ്ടും ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു

ഇ​ന്ധ​ന വി​ല വ​ർ​ധ​നവ് - പ്ര​ധാ​ന​മ​ന്ത്രി വീ​ണ്ടും ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ന്ന​ത​ത​ല​യോ​ഗം വി​ളി​ച്ചു. ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി, പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ തു​ട​ങ്ങി​യ​വ​രും ധ​ന​മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.
 

ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി കു​റ​യ്ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും. ഇ​ന്ധ​ന വി​ല ച​ർ​ച്ച ചെ​യ്യാ​ൻ ഈ ​മാ​സം നാ​ലി​ന് പ്ര​ധാ​ന​മ​ന്ത്രി യോ​ഗം വി​ളി​ച്ചി​രു​ന്നു. യോ​ഗ​ത്തി​നു​ശേ​ഷം പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നി​വ​യു​ടെ എ​ക്സൈ​സ് തീ​രു​വ കേ​ന്ദ്രം കു​റ​ച്ചി​രു​ന്നു. ലി​റ്റ​റി​ന് 1.50 രൂ​പ​യാ​ണ് കേ​ന്ദ്രം തീ​രു​വ കു​റ​ച്ച​ത്. എ​ണ്ണ​ക്ക​ന്പ​നി​ക​ൾ ലി​റ്റ​റി​ന് ഒ​രു രൂ​പ​യും കു​റ​ച്ചി​രു​ന്നു.