പെട്രോൾ - ഡീസൽ വില ഇന്നും വർദ്ധിപ്പിച്ചു

പെട്രോൾ - ഡീസൽ വില ഇന്നും വർദ്ധിപ്പിച്ചു

രാജ്യത്തെ പെട്രോള്‍-ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായി നാലാം ദിവസമാണ് ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍  - 79.39 ഡീസല്‍ 72.51 എന്നിങ്ങനെയാണ് ഇന്നത്തെ വില.

അടുത്ത ദിവസങ്ങളില്‍ കൂടി വര്‍ധന തുടര്‍ന്നാല്‍ ഈ ആഴ്ച്ച തന്നെ കേരളത്തില്‍ പെട്രോള്‍ വില 80 കടന്നേക്കും. കര്‍ണാടക തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ജനഹിതം അനുകൂലമാക്കാൻ കേന്ദ്രസർക്കാർ പത്ത് ദിവസത്തിലേറെ ഇന്ധനവില വർദ്ധിപ്പിക്കാൻ അനുവദിച്ചിരുന്നില്ല. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ അടുത്ത ദിവസം മുതൽ വിലവർധന ആരംഭിച്ചു.