വോട്ടിം​ഗ് യന്ത്രത്തിലെ ക്രമക്കേട്; പ്രതിപക്ഷ പാര്‍ടികൾ നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

വോട്ടിം​ഗ് യന്ത്രത്തിലെ ക്രമക്കേട്; പ്രതിപക്ഷ പാര്‍ടികൾ നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട് നടക്കാതിരിക്കാനുള്ള ഇടപെടൽ ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ടികൾ നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ കോടതിയാകും കേസിൽ വാദം കേൾക്കുക. 

മധ്യപ്രദേശിലെയും രാജസ്ഥാനിലെയും തെരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് യന്ത്രങ്ങളിൽ ക്രമക്കേടിനുള്ള ശ്രമങ്ങൾ നടന്നതായി ഹര്‍ജികളിൽ ചൂണ്ടിക്കാട്ടുന്നു. 

ലോക്സഭ തെരഞ്ഞെടുപ്പിൽ ഇത് തടയാൻ വോട്ടിംഗ് യന്ത്രണത്തിലെ 50 ശതമാനം വോട്ടും വിവിപാറ്റും ചേര്‍ത്തുവെച്ച് എണ്ണണമെന്നാണ് പ്രതിപക്ഷ പാര്‍ടികളുടെ ആവശ്യം. കേസ് പരിഗണിക്കുമ്പോൾ പ്രതിപക്ഷ പാര്‍ടികളുടെ നേതാക്കളും കോടതിയിൽ എത്തിയേക്കും.