പന്തല്‍ തകര്‍ന്നുവീണ് രാജസ്ഥാനിൽ 14 മരണം

പന്തല്‍ തകര്‍ന്നുവീണ് രാജസ്ഥാനിൽ 14 മരണം

ബാര്‍മര്‍:  രാജസ്ഥാനിൽ പന്തൽ തകർന്ന് വീണ് 14 പേര്‍ മരിച്ചു. രാജസ്ഥാനിലെ ബാര്‍മറിലാണ് അപകടം. നിരവധി ആളുകള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. 24 പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.