മ​ധ്യ​പ്ര​ദേ​ശി​നു പി​ന്നാ​ലെ ഗു​ജ​റാ​ത്തിലും ;പ​ദ്മാ​വ​ത്; നി​രോ​ധി​ച്ചു

 മ​ധ്യ​പ്ര​ദേ​ശി​നു പി​ന്നാ​ലെ ഗു​ജ​റാ​ത്തിലും ;പ​ദ്മാ​വ​ത്; നി​രോ​ധി​ച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​ ​സി​നി​മ പ​ദ്മാ​വ​ത് മ​ധ്യ​പ്ര​ദേ​ശി​നു പി​ന്നാ​ലെ ഗു​ജ​റാ​ത്തും നി​രോ​ധി​ച്ചു. ഗുജറാത്തില്‍  പ​ദ്മാ​വ​ത് നി​രോ​ധി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി വി​ജ​യ് രു​പാ​നി അ​റി​യി​ച്ചു. വ​രു​ന്ന 25 ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യാ​നി​രി​ക്കെ​യാ​ണ് ഗു​ജ​റാ​ത്തും മധ്യപ്രദേശും പ്ര​ദ​ർ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ചി​രി​ക്കു​ന്ന​ത്. താ​ൻ എ​ന്താ​ണോ മു​ൻ​പ് പ​റ​ഞ്ഞ​ത്, അ​ത് സം​ഭ​വി​ക്കു​ക​ത​ന്നെ ചെ​യ്യു​മെ​ന്നാ​യി​രു​ന്നു ചി​ത്രം നി​രോ​ധി​ക്കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​നു മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍റെ മ​റു​പ​ടി.

 ഒ​ട്ടേ​റെ പ്ര​തി​ബ​ന്ധ​ങ്ങ​ൾ ത​ര​ണം​ചെ​യ്താ​ണ് സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി സി​നി​മ​യ്ക്ക് പ്ര​ദ​ർ​ശ​നാ​നു​മ​തി ല​ഭി​ച്ച​ത്. സി​നി​മ​യു​ടെ പേ​ര് പ​ദ്മാ​വ​തി എ​ന്ന​തി​നു പ​ക​രം പ​ദ്മാ​വ​ത് എ​ന്നു മാ​റ്റി​യ​തോ​ടെ​യാ​ണ് റി​ലീ​സി​ന് അ​നു​മ​തി ല​ഭി​ച്ച​ത്. ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ദീ​പി​കാ പ​ദു​ക്കോ​ണും ഷാ​ഹി​ദ് ക​പൂ​റും ര​ൺ​വീ​ർ സിം​ഗു​മാ​ണു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഡി​സം​ബ​ർ ഒ​ന്നി​നാ​ണു ചി​ത്രം റി​ലീ​സ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. സെ​ൻ​സ​ർ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു റി​ലീ​സ് തീ​യ​തി മാ​റ്റു​ക​യാ​യി​രു​ന്നു.