വാരണാസിയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് 12 പേര്‍ മരിച്ചു

വാരണാസിയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് 12 പേര്‍ മരിച്ചു

വാരണാസി: ഉത്തര്‍പ്രദേശിലെ വാരാണാസിയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

വാരാണാസി  റെയില്‍വേ സ്റ്റേഷന് സമീപം നിര്‍മിക്കുന്ന മേല്‍പ്പാലമാണ് തകര്‍ന്നു വീണത്. മരിച്ചവര്‍ക്ക് പുറമെ നിരവധി ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.