പ്രശസ്ത നിയമവിദഗ്ദ്ധന്‍ പിപി റാവു അന്തരിച്ചു

പ്രശസ്ത നിയമവിദഗ്ദ്ധന്‍ പിപി റാവു അന്തരിച്ചു

പ്രശസ്ത നിയമവിദഗ്ദ്ധന്‍ പിപി റാവു അന്തരിച്ചു. ഹൃദയാഘതത്തെ തുടര്‍ന്ന് ബുധനാഴ്ച ആണ് മരണം. 84 വയസ്സായിരുന്നു. ബാബറി മസ്ജിദ് പൊളിച്ചുനീക്കിയതുള്‍പ്പെടെ സുപ്രധാന കേസുകളില്‍  ഹാജരായ റാവു, 2006 ല്‍ പത്മഭൂഷണ്‍ നേടിയിട്ടുണ്ട് . മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകുന്നേരം സംസ്‌കരിക്കും.

സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പവാനി പരമേശ്വര റാവു 1993 ല്‍ ആന്ധ്രാപ്രദേശിലാണ് ജനിച്ചത്. ആന്ധ്ര സര്‍വ്വകലാശാലയില്‍ നിന്ന് എല്‍എല്‍ബിയും ഉസ്മാനിയ സര്‍വ്വകലാശാലയില്‍ നിന്ന് എല്‍എല്‍എം ഉം കരസ്ഥമാക്കിയ അദ്ദേഹം 1961 ല്‍ ദില്ലി യുണിവേഴ്സിറ്റിയില്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കംകുറിക്കുന്നത്. പിന്നീട് 1967 ല്‍ അഭിഭാഷകനായി ചുമതലയേറ്റ റാവു 1991ല്‍ സുപ്രീം കോടതി ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.