ട്രെ​യി​നി നേഴ്‌സുമാരെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടർക്ക്  നേഴ്‌സുമാരുടെ മർദ്ധനം (വീഡിയോ)

ട്രെ​യി​നി നേഴ്‌സുമാരെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടർക്ക്  നേഴ്‌സുമാരുടെ മർദ്ധനം (വീഡിയോ)

പാ​റ്റ്ന: ബിഹാർ കതിഹാറിൽ ട്രെ​യി​നി ന​ഴ്സു​മാ​രെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ഡോ​ക്ട​റെ കൈ​കാ​ര്യം ചെ​യ്ത് ന​ഴ്സു​മാ​ർ. ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായ  ഡോ​ക്ട​റെ ഇ​വ​ർ ചെ​രു​പ്പൂ​രി​യാ​ണ് അ​ടി​ച്ച​ത്. 

ട്രെയിനിങ് സമയത്തായിരുന്നു ഡോക്ടറിന്റെ മോശമായ പെരുമാറ്റം.ഇ​തോ​ടെ ന​ഴ്സു​മാ​ർ സി​വി​ൽ സ​ർ​ജ​നോ​ട് വി​വ​രം പ​റ​ഞ്ഞു. നേ​ത്ര​രോ​ഗ വി​ദ​ഗ്ധ​നെ  വി​ളി​പ്പി​ച്ച് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ക്കു​മ്പോ​ൾ മു​റി​യി​ലേ​ക്ക് അ​റു​പ​തോ​ളം ന​ഴ്സു​മാ​ർ എ​ത്തു​ക​യും ഡോ​ക്ട​റെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. മ​ർ​ദ​ന​മേ​റ്റ് വ​ല​ഞ്ഞ  ഡോ​ക്ട​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ര​ക്ഷ​പെ​ട്ടു.