പ്രധാനമന്ത്രിയുടെ പ്രതിനിധിയുമായി കൂടിക്കാഴ്ചക്ക് തയ്യാറാകാതെ ചീഫ് ജസ്റ്റിസ്

പ്രധാനമന്ത്രിയുടെ പ്രതിനിധിയുമായി കൂടിക്കാഴ്ചക്ക് തയ്യാറാകാതെ ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെ കാണാന്‍ ദീപക് മിശ്രയുടെ വീട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എത്തി.എന്നാല്‍ കൂടിക്കാഴ്ചക്ക് അനുമതി നല്‍കാത്തതിനാല്‍ നൃപേന്ദ്ര മിശ്ര മടങ്ങി. 

അതേസമയം സുപ്രീം കോടതിക്കെതിരെ ഒരു കൂട്ടം ജസ്റ്റിസുമാര്‍ വാര്‍ത്താ സമ്മേളനം നടത്തി രംഗത്തു വന്ന സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മാധ്യമങ്ങളെ കാണില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ മാധ്യമങ്ങളെ കാണുമെന്നായിരുന്നു അറിയിച്ചിരുന്നത്.

വിവാദ വാര്‍ത്താ സമ്മേളനത്തിന് ശേഷം ദീപക് മിശ്ര എ.ജിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് മാധ്യമങ്ങളെ കാണേണ്ടതില്ല എന്ന നിലപാടിലേക്കെത്തിയത്.