നിര്‍ഭയ കേസ്: വ​ധ​ശി​ക്ഷ​യി​ല്‍ ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി മുകേഷ് സിങ് ദ​യാ​ഹ​ര്‍​ജി ന​ല്‍​കി

നിര്‍ഭയ കേസ്: വ​ധ​ശി​ക്ഷ​യി​ല്‍ ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി മുകേഷ് സിങ് ദ​യാ​ഹ​ര്‍​ജി ന​ല്‍​കി

ന്യൂ​ഡ​ല്‍​ഹി: നി​ര്‍​ഭ​യ കേ​സി​ലെ വ​ധ​ശി​ക്ഷ​യ്ക്ക് എ​തി​രെ പ്ര​തി മുകേഷ് സിങ് രാ​ഷ്ട്ര​പ​തി​ക്ക് ദ​യാ​ഹ​ര്‍​ജി ന​ല്‍​കി. വ​ധ​ശി​ക്ഷ​യി​ല്‍ ഇ​ള​വ് ന​ല്‍​ക​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. നേ​ര​ത്തെ, വ​ധ​ശി​ക്ഷ​യ്ക്ക് എ​തി​രെ പ്ര​തി​ക​ള്‍ ന​ല്‍​കി​യ തി​രു​ത്ത​ല്‍ ഹ​ര്‍​ജി​ക​ള്‍ സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു.

മു​കേ​ഷ് ശ​ര്‍​മ​യ്ക്ക് പു​റ​മേ മ​റ്റൊ​രു പ്ര​തി​യാ​യ വി​ന​യ് ശ​ര്‍​മ​യും തി​രു​ത്ത​ല്‍ ഹ​ര്‍​ജി ന​ല്‍‌​കി​യി​രു​ന്നു. ഈ ​ഹ​ര്‍​ജി​ക​ളാ​ണ് ത​ള്ളി​യ​ത്. അ​തി​ക്രൂ​ര​മാ​യി പെ​ണ്‍​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക​ള്‍ ദ​യ അ​ര്‍​ഹി​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി തി​രു​ത്ത​ല്‍ ഹ​ര്‍​ജി​ക​ള്‍ ത​ള്ളി​യ​ത്. 

ജ​സ്റ്റീ​സ് എ​ന്‍.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ചാ​ണ് തി​രു​ത്ത​ല്‍ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. ജ​സ്റ്റീ​സു​മാ​രാ​യ അ​രു​ണ്‍ മി​ശ്ര, ആ​ര്‍. ഭാ​നു​മ​തി, അ​ശോ​ക് ഭൂ​ഷ​ണ്‍, ആ​ര്‍.​എ​ഫ്. ന​രി​മാ​ന്‍ എ​ന്നി​വ​രാ​യി​രു​ന്നു ബെ​ഞ്ചി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍. ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച അ​ഞ്ചം​ഗ ബെ​ഞ്ച് പ​ത്ത് മി​നി​റ്റി​നു​ള്ളി​ല്‍ ത​ന്നെ ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു.

കേസിലെ നാല് പ്രതികൾക്കും ജനുവരി ഏഴിന് ദില്ലി പട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജനുവരി 22-ന് രാവിലെ 7 മണിക്ക് വധശിക്ഷ നടപ്പാക്കാനാണ് ഉത്തരവ്.  

2012 ഡിസംബര്‍ 16-നാണ്  23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക്  ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29-ന് മരണം സംഭവിച്ചു.