ഡോ. ​ക​ഫീ​ല്‍ ഖാ​നെ​തി​രേ ദേ​ശീ​യ സു​ര​ക്ഷാ നി​യ​മം ചു​മ​ത്തി യുപി പോ​ലീ​സ്

ഡോ. ​ക​ഫീ​ല്‍ ഖാ​നെ​തി​രേ ദേ​ശീ​യ സു​ര​ക്ഷാ നി​യ​മം ചു​മ​ത്തി യുപി പോ​ലീ​സ്

ല​ക്നോ: ഡോ. ​ക​ഫീ​ല്‍ ഖാ​നെ​തി​രേ ദേ​ശീ​യ സു​ര​ക്ഷാ നി​യ​മം (എ​ന്‍​എ​സ്‌എ) ചു​മ​ത്തി ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ്. അ​ലി​ഗ​ഡ് മു​സ്ലിം സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ദേ​ശീ​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​സം​ഗി​ച്ച​തി​ന്‍റെ പേ​രി​ലാ​ണു ന​ട​പ​ടി.

ദേശസുരക്ഷാ നിയമപ്രകാരം കഫീല്‍ ഖാനെതിരെ കേസെടുക്കുന്നതിന്​ ആവശ്യമായ തെളിവുകളുണ്ടെന്ന്​ ​യു.പി ക്രൈം എസ്​.പി ഡോ.അരവിന്ദ്​ അറിയിച്ചു. പ്രകോപനപരമായ പ്രസംഗത്തി​​​െന്‍റ പേരിലുള്ള കേസില്‍ കഫീല്‍ ഖാന് ​നേരത്തെ ജാമ്യം ലഭിച്ചിരുന്നു.​ ഇതിന്​ പിന്നാലെയാണ്​ കഫീല്‍ ഖാനെതിരെ ദേശസുരക്ഷാ നിയമപ്രകാരം കേസെടുക്കാന്‍ യു.പി പൊലീസ്​ നടപടി സ്വീകരിച്ചത്​​.

അതേസമയം, കോടതി ജാമ്യം അനുവദിച്ചെങ്കിലും കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ യു.പി പൊലീസ്​ ഇനിയും തയാറായിട്ടില്ല. ജനുവരി 29നാണ്​ യു.പി പൊലീസി​​​െന്‍റ പ്രത്യേക ടാസ്​ക്​ ഫോഴ്​സ്​ കഫീല്‍ ഖാനെ മുംബൈയില്‍ നിന്ന്​ അറസ്​റ്റ്​ ചെയ്യുന്നത്​. സി.എ.എക്കെതിരെ അലിഗഢ്​ മുസ്​ലിം യൂനിവേഴ്​സിറ്റിയില്‍ നടത്തിയ പ്രസംഗത്തി​​​െന്‍റ പേരിലായിരുന്നു അറസ്​റ്റ്​. ഇതിന്​ ശേഷം അദ്ദേഹത്തെ മഥുര ജയിലിലേക്ക്​ മാറ്റുകയായിരുന്നു.