നരേഷ് അഗര്‍വാളിന്  ബി​ജെ​പി​യോ​ട് അ​ടു​ക്കാ​ൻ കു​റ​ച്ചു​സ​മ​യം വേ​ണ്ടി​വ​രു​മെന്ന്  അ​നി​ൽ വി​ജ്

 നരേഷ് അഗര്‍വാളിന്  ബി​ജെ​പി​യോ​ട് അ​ടു​ക്കാ​ൻ കു​റ​ച്ചു​സ​മ​യം വേ​ണ്ടി​വ​രു​മെന്ന്  അ​നി​ൽ വി​ജ്

ച​ണ്ഡി​ഗ​ഡ്:   ജ​യ ബ​ച്ച​നു നേ​രെ  ന​രേ​ഷ് അ​ഗ​ർ​വാ​ൾ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ത​ള്ളി ഹ​രി​യാ​ന ആ​രോ​ഗ്യ​മ​ന്ത്രി അ​നി​ൽ വി​ജ്.  സമാജ് വാദി പാര്‍ട്ടി  സം​സ്കാ​ര​ത്തി​ൽ​നി​ന്ന് ന​രേ​ഷി​നു പു​റ​ത്തു​വ​രാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ബി​ജെ​പി​യോ​ട് അ​ടു​ക്കാ​ൻ കു​റ​ച്ചു​സ​മ​യം വേ​ണ്ടി​വ​രു​മെ​ന്നും അ​നി​ൽ വി​ജ് പ​റ​ഞ്ഞു.  ന​രേ​ഷ് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞ​ത് അ​പ​ല​പ​നീ​യ​മാ​ണ്. മു​ന്പ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന​ത്തി​ൽ​നി​ന്നു പു​റ​ത്തു​വ​രാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. ഞ​ങ്ങ​ളു​ടെ പാ​ർ​ട്ടി​യു​ടെ സം​സ്കാ​ര​വു​മാ​യി യോ​ജി​ച്ചു​പോ​കാ​ൻ അ​ദ്ദേ​ഹ​ത്തി​നു കു​റ​ച്ചു സ​മ​യം ന​ൽ​ക​ണം- അ​നി​ൽ വി​ജ് പ​റ​ഞ്ഞു.  

രാ​ജ്യ​സ​ഭാ ടി​ക്ക​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് സ​മാ​ജ് വാ​ദി പാ​ർ​ട്ടി വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു​കൊ​ണ്ടു ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് എ​സ്പി രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി ജ​യ ബ​ച്ച​നെ​തി​രേ ന​രേ​ഷ് അ​ഗ​ർ​വാ​ൾ വിവാദ പരാമര്‍ശം നടത്തിയത്.  സി​നി​മ​യി​ലെ നൃ​ത്ത​ക്കാ​രി​ക്ക് സീ​റ്റ് ന​ൽ​കി​യ​തു ത​ന്നെ വേ​ദ​നി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു മു​തി​ർ​ന്ന നേ​താ​വി​ന്‍റെ പ​രാ​മ​ർ​ശം. എ​ന്നാ​ൽ ഈ ​പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജും മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യും രം​ഗ​ത്തെ​ത്തി.  സ​മാ​ജ് വാ​ദി പാ​ർ​ട്ടി രാ​ജ്യ​സ​ഭാ ടി​ക്ക​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​രേ​ഷ് അ​ഗ​ർ​വാ​ൾ ബി​ജെ​പി​ലേ​ക്കു ചേ​ക്കേ​റി​യ​ത്.