നാനാജി ദേശ്മുഖ് രാജ്യത്തിനായി നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന്   നരേന്ദ്ര മോദി

നാനാജി ദേശ്മുഖ് രാജ്യത്തിനായി നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന്   നരേന്ദ്ര മോദി

ന്യൂഡല്‍ഹി: നാനാജി ദേശ്മുഖ് രാജ്യത്തിനായി നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃകയാക്കേണ്ട വ്യക്തിത്വത്തിന് ഉടമയാണ് നാനാജി. അദ്ദേഹത്തിന്റെ പരിപൂര്‍ണ്ണമായ ലാളിത്യവും അര്‍പ്പണ മനോഭാവവും സേവന സന്നദ്ധതയും സംഘടനാശേഷിയും അസാമാന്യമാണ്. നാനാജിയുടെ ജന്മശതാബ്ധി   ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.  

ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് നാനാജി എന്നും പ്രചോദനമായിരുന്നു.   നിരവധി വ്യവസായ പ്രമുഖരോട് സമൂഹിക സേവനത്തിന് സംഭാവന ചെയ്യാനും നാനാജി ആവശ്യപ്പെട്ടു. സജീവമായി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് മാറ്റി നിര്‍ത്തി അദ്ദേഹം പോയത് ഇന്ത്യന്‍ ഗ്രാമങ്ങളിലേക്കാണ്. ഗ്രാമ വികസനത്തിലൂടെ രാജ്യനിര്‍മ്മാണത്തിന് വലിയ സംഭാവനയാണ് അദ്ദേഹം നല്‍കിയത്.

നമ്മുടെ ഗ്രാമങ്ങളെസ്വയം പര്യാപ്തമാക്കാനും ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാനും നാനാജിദേശ്മുഖും തന്റെജീവിതം ഗ്രാമവികസനത്തിനായിസമര്‍പ്പിച്ചു. പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.  നാനാജിദേശ്മുഖിന്റെ സ്മരണാര്‍ത്ഥം സ്മാരക തപാല്‍ സ്റ്റാമ്പിന്റെ പ്രകാശനവും നരേന്ദ്ര മോദി നിര്‍വ്വഹിച്ചു. എം.പി. മാര്‍ക്കും, എം.എല്‍.എ. മാര്‍ക്കും വേണ്ടി വികസിപ്പിച്ച സ്മാര്‍ട്ട് ഗവേണന്‍സ് ടൂളായ ദിശാ പോര്‍ട്ടലിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു.

എം.പി. മാര്‍ക്കും, എം.എല്‍.എ. മാര്‍ക്കും തങ്ങളുടെ മണ്ഡലങ്ങളില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെയും പരിപാടികളുടെയും പുരോഗതിനിരീക്ഷിക്കുന്നതിന് ഉള്ള പോര്‍ട്ടലാണിത്. 20 മന്ത്രാലയങ്ങളുടെ 41പദ്ധതികളുടെ സംയോജിതവിവരങ്ങള്‍ ഈ പോര്‍ട്ടലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.