പ്രതിപക്ഷ എതിര്‍പ്പ്: മുത്തലാഖ് ബില്‍ രാജ്യസഭ പാസാക്കിയില്ല

 പ്രതിപക്ഷ എതിര്‍പ്പ്: മുത്തലാഖ് ബില്‍ രാജ്യസഭ പാസാക്കിയില്ല

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഭേദഗതി വരുത്തിയ മുത്തലാഖ് ബില്‍ പാസാക്കാതെ രാജ്യസഭ മാറ്റിവെച്ചു. മുത്തലാഖ് വഴി വിവാഹമോചനം നടത്തിയാല്‍ ഭര്‍ത്താവിന് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കുന്നതാണ് ബില്ല്. . ഭര്‍ത്താക്കന്മാര്‍ക്ക് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇത്  കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

ജീവനാംശം ആവശ്യപ്പെട്ട് ഭാര്യയ്ക്ക് മജിസ്‌ട്രേറ്റിനെ സമീപിക്കാം, പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ സംരക്ഷണാവകാശവും ഭാര്യയ്ക്ക് ആവശ്യപ്പെടാം തുടങ്ങിയ വ്യവസ്ഥകളെല്ലാം ഭേദഗതി വരുത്തിയ ബില്ലില്‍ പരാമര്‍ശിക്കുന്നുണ്ട്. 

ബില്ലിന്റെ കാര്യത്തില്‍ സഭയില്‍ ഐക്യമില്ലെന്ന് അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു. ബില്‍ രാജ്യസഭയില്‍ പാസായില്ലെങ്കില്‍ നിയമം ഓര്‍ഡിനന്‍സായി പുറത്തിറക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതയാണ് സൂചന.