മുസഫർ ഹുസൈൻ  അന്തരിച്ചു

 മുസഫർ ഹുസൈൻ  അന്തരിച്ചു

മുംബൈ: പ്രശസ്ത എഴുത്തുകാരനും ചിന്തകനും മാധ്യമപ്രവർത്തകനുമായ മുസഫർ ഹുസൈൻ (78) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്  ചികിത്സയിലിരിക്കെ മുംബൈ വിക്റോളിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജനുവരി 30നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  

ഹിന്ദു അനുകൂല നിലപാട് സ്വീകരിച്ചിരുന്ന മുസഫർ ഹുസൈൻ പല പുസ്തകങ്ങളിലും ഇസ്ലാമിക പാരന്പര്യങ്ങളെ ചോദ്യം ചെയ്തിരുന്നു.
1940 മാർച്ച് 20ന് മധ്യപ്രദേശിൽ ജനിച്ച മുസഫർ ഹുസൈൻ പിന്നീട് മുംബൈയിലേക്ക്  താമസം മാറ്റി. 2002ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.