ജമ്മു കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങളുമായി ബിജെപി; നിര്‍മല്‍ സിങ്ങ് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ജമ്മു കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങളുമായി ബിജെപി; നിര്‍മല്‍ സിങ്ങ് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങളുമായി ബിജെപി. മെഹബൂബ മുഫ്തി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിര്‍മല്‍ സിങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പിഡിപിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനാണ് ബിജെപിയുടെ നീക്കം. 

ബുധനാഴ്ച വൈകുന്നേരമായിരുന്നു ഈ കൂടിക്കാഴ്ച. പിഡിപി എം.എല്‍.എ ആബിദ് അന്‍സാരി മെഹബൂബയുടെ നേതൃത്വത്തിനെതിരെ രംഗത്തുവന്നു കഴിഞ്ഞു. ബിജെപിയെ പിന്തുണക്കാന്‍ പിഡിപിയിലെ ഒരു വിഭാഗം ആലോചിക്കുന്നുണ്ടെന്ന് ആബിദ് അന്‍സാരി പറഞ്ഞു. 

87 അംഗ സഭയില്‍ 44 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപിക്ക് സഭയിലുള്ളത് 25 പേരാണ്. അപ്പോഴും എണ്ണം തികയ്ക്കാന്‍ 19 പേരുടെ പിന്തുണ കൂടി വേണം. പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ രണ്ട് പേരും പിഡിപിയില്‍ ഒരു പിളര്‍പ്പുണ്ടായി 17 പേരെ ഒപ്പമെത്തിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.