മോ​ദി സ​ർ​ക്കാ​രി​നെ​യും ബി​ജെ​പി​യെ​യും ആ​ർ​എ​സ്എ​സി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച്  സി​പി​എം   ക​ര​ട് രാ​ഷ്ട്രീ​യ പ്ര​മേ​യം

 മോ​ദി സ​ർ​ക്കാ​രി​നെ​യും ബി​ജെ​പി​യെ​യും ആ​ർ​എ​സ്എ​സി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച്  സി​പി​എം   ക​ര​ട് രാ​ഷ്ട്രീ​യ പ്ര​മേ​യം

ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നെ​യും ബി​ജെ​പി​യെ​യും ആ​ർ​എ​സ്എ​സി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച്  സി​പി​എം   ക​ര​ട് രാ​ഷ്ട്രീ​യ പ്ര​മേ​യം. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ർ​എ​സ്എ​സു​കാരെ  ക​യ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണു ന​ട​ക്കു​ന്ന​ത്. മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും ആ​ർ​എ​സ്എ​സ്, ബി​ജെ​പി ബ​ന്ധു​ക്ക​ളാ​ണ് ഗ​വ​ർ​ണ​ർ​മാ​ർ. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പോ​ലും സ്വ​ഭാ​വം മാ​റു​ന്നു.

ബി​ജെ​പി, ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ൾ ഭ​ര​ണ​ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നു പ​ര​സ്യ​മാ​യി പ​റ​യു​ന്നു​വെ​ന്നും ക​ര​ട് പ്ര​മേ​യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കേ​ര​ള​ത്തി​ൽ ആ​ർ​എ​സ്എ​സ്, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ സി​പി​എം വ്യാ​പ​ക​മാ​യി അ​ക്ര​മം അ​ഴി​ച്ചു വി​ടു​ക​യാ​ണെ​ന്ന വ്യാ​ജ പ്ര​ചാ​ര​ണം ദേ​ശീ​യ ത​ല​ത്തി​ൽ ന​ട​ത്തു​ന്നു​ണ്ട്.  ബി​ജെ​പി​യും ആ​ർ​എ​സ്എ​സും പ്ര​ച​രി​പ്പി​ക്കു​ന്ന നു​ണ​ക​ൾ​ക്കെ​തി​രേ പാ​ർ​ട്ടി ശ​ക്ത​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം ത​ന്നെ കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ എ​തി​ർ​ക്കു​ന്ന കാ​ര്യ​ത്തി​ൽ യു​ഡി​എ​ഫ് ബി​ജെ​പി​യു​മാ​യി മ​ത്സ​രി​ക്കു​ക​യാ​ണെ​ന്നും ക​ര​ട് രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.