ലൈംഗിക അതിക്രമങ്ങളുടെ വെളിപ്പെടുത്തല്‍ പരമ്പര; മീ ടൂവില്‍ കുടുങ്ങി കേന്ദ്ര മന്ത്രി എം ജെ അക്ബര്‍ രാജി വച്ചു

ലൈംഗിക അതിക്രമങ്ങളുടെ വെളിപ്പെടുത്തല്‍ പരമ്പര; മീ ടൂവില്‍ കുടുങ്ങി കേന്ദ്ര മന്ത്രി എം ജെ അക്ബര്‍ രാജി വച്ചു

മീ ടൂ ആരോപണങ്ങളില്‍ കുടുങ്ങി വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍  രാജി വച്ചു.രാജിക്കത്ത് പ്രധാനമന്ത്രിക്ക് ഇ മെയില്‍ ആയി നല്‍കിയെന്നാണ് സൂചന.11 വനിതാ മാധ്യമപ്രവര്തകരാന് ലൈംഗിക ആരോപനങ്ങളുമായി അക്ബറിനെതിരെ എത്തിയത് .

ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നതോടെ, വിദേശപര്യടനം വെട്ടിക്കുറച്ച് തിരികെയെത്താന്‍ അക്ബറിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാവിലെ അക്ബര്‍  ഡല്‍ഹിയില്‍ തിരിച്ചെത്തി.ആരോപണങ്ങളെ കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നാണ്  അക്ബര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത് .  


നിരവധി സ്ത്രീകളാണ് മുന്‍മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അക്ബറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. ആരോപണങ്ങള്‍ ഉന്നയിച്ചവരില്‍ അധികവും മാധ്യമരംഗത്തുനിന്നുള്ള സ്ത്രീകളാണ്.    ഒക്ടോബര്‍ എട്ടിന് മാധ്യമപ്രവര്‍ത്തക പ്രിയാ രമണിയുടെ ട്വീറ്റിലൂടെയാണ് അക്ബറിനെതിരായ വെളിപ്പെടുത്തലുകള്‍ ആരംഭിച്ചത്. 
അക്ബറിനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും സി പി എമ്മും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര മന്ത്രി സഭയിലെ അംഗങ്ങളില്‍ പലരും വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.