ഛത്തീ​സ്ഗ​ഡി​ല്‍ മാ​വോ​യി​സ്റ്റു​ക​ള്‍ കു​ഴി​ച്ചി​ട്ട ബോം​ബ് നി​ര്‍​വീ​ര്യ​മാ​ക്കി

 ഛത്തീ​സ്ഗ​ഡി​ല്‍ മാ​വോ​യി​സ്റ്റു​ക​ള്‍ കു​ഴി​ച്ചി​ട്ട ബോം​ബ് നി​ര്‍​വീ​ര്യ​മാ​ക്കി

ദ​ന്തേ​വാ​ഡ: ഛത്തീ​സ്ഗ​ഡി​ല്‍ മാ​വോ​യി​സ്റ്റു​ക​ള്‍ കു​ഴി​ച്ചി​ട്ട ഉഗ്ര​ശേ​ഷി​യു​ള്ള ബോം​ബ് നി​ര്‍​വീ​ര്യ​മാ​ക്കി. സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള സി​ആ​ര്‍​പി​എ​ഫ് 231 ബ​റ്റാ​ലി​യ​ന്‍ സേ​നാം​ഗ​ങ്ങ​ളാ​ണ് ബോം​ബ് നി​ര്‍​വീ​ര്യ​മാ​ക്കി​യ​ത്. 

ദ​ന്തേ​വാ​ഡ ജി​ല്ല​യി​ലെ കൊ​ണ്ട​സ​വ​ലി മേ​ഖ​ല​യി​ലാ​ണ് ബോം​ബ് ക​ണ്ടെ​ത്തി​യ​ത്. പ​ട്രോ​ളിം​ഗ് സം​ഘം ക​ട​ന്നു​പോ​കു​ന്ന റോ​ഡ​രി​കി​ലാ​ണ് ബോം​ബു​ക​ള്‍ കു​ഴി​ച്ചി​ട്ടി​രു​ന്ന​ത്. മാ​വോ​യി​സ്റ്റു​ക​ളു​ടെ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മു​ള്ള ഇ​വി​ടെ നി​ന്ന് മു​മ്ബും നി​ര​വ​ധി ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.