മോദി തരം താഴ്ന്നവനെന്ന പരാമർശത്തിൽ മണിശങ്കർ അയ്യർ മാപ്പുപറയണമെന്ന്​ രാഹുൽ ഗാന്ധി

മോദി തരം താഴ്ന്നവനെന്ന പരാമർശത്തിൽ മണിശങ്കർ അയ്യർ മാപ്പുപറയണമെന്ന്​ രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ തരംതാഴ്​ന്നവനെന്ന്​ ആക്ഷേപിച്ചതിൽ കോൺഗ്രസ്​ നേതാവ്​ മണിശങ്കർ അയ്യർ മാപ്പുപറയണമെന്ന്​ പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്കെതിരായ മോശം പരാമർശത്തിൽ രാഹുൽ ട്വിറ്ററിലൂടെയാണ്​ ത​​​െൻറ അതൃപ്​തി അറിയിച്ചത്​. ‘‘ബി.ജെ.പിയും പ്രധാനമന്ത്രിയും കോൺഗ്രസ്​ പാർട്ടിക്കെതിരെ വളരെ മോശം ഭാഷ ഉപയോഗിക്കാറുണ്ട്​. എന്നാൽ, കോൺഗ്രസിന്​ വ്യത്യസ്​തമായ സംസ്​കാരവും പാരമ്പര്യവുമാണുള്ളത്​. മണിശങ്കർ അയ്യർ പ്രധാനമന്ത്രിക്കെതിരെ ഉപയോഗിച്ച ഭാഷ അംഗീകരിക്കാനാകില്ല. അദ്ദേഹം അതിൽ മാപ്പുപറയുമെന്നാണ്​ താനും കോൺഗ്രസ്​ പാർട്ടിയും കരുതുന്നത്​’’ -രാഹുൽ ട്വിറ്റ്​ ചെയ്​തു.

‘‘മോദി തരംതാഴ്​ന്ന, സംസ്​കാരമില്ലാത്ത വ്യക്തിയാണ്​. ഇൗ സമയത്ത്​ എന്തിനാണ്​ അദ്ദേഹം വിലകുറഞ്ഞ രാഷ്​​ട്രീയം കളിക്കുന്നത്​’’ -എന്നായിരുന്നു മണിശങ്കർ അയ്യരുടെ പ്രസ്​താവന.