ടെലിവിഷന്‍റെ റിമോട്ട് തന്നില്ല: ഭര്‍ത്താവ് കല്ലുകൊണ്ട് ഭാര്യയെ തലയ്ക്കടിച്ചുകൊന്നു

ടെലിവിഷന്‍റെ റിമോട്ട് തന്നില്ല: ഭര്‍ത്താവ് കല്ലുകൊണ്ട് ഭാര്യയെ തലയ്ക്കടിച്ചുകൊന്നു

നാസിക്ക്: ടെലിവിഷന്‍ റിമോട്ടിന് വേണ്ടി ഭാര്യയും ഭര്‍ത്താവും തമ്മില്‍ തല്ല്.  ഭര്‍ത്താവ് കല്ലുകൊണ്ട് ഭാര്യയെ തലയ്ക്കടിച്ചുകൊന്നു. നാസിക്കിലാണ് ഈ ദാരുണ സംഭവം. വ്യാഴാഴ്ച രാത്രിയാണ് സംഭവം.  ഭാര്യ ശോഭ ഉറങ്ങിക്കിടക്കുമ്പോള്‍ കല്ലുപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.

ദത്ത നഗറിലെ ഒരു കണ്‍സ്ട്രഷന്‍ സൈറ്റിലാണ് ഇരുവരും താമസിച്ചിരുന്നത്. കിടക്കയില്‍ വച്ച് ഭാര്യയെ ആക്രമിക്കുന്നതിന് തൊട്ടുമുന്‍പ് ടീവി റിമോര്‍ട്ടിന് വേണ്ടി ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നതായി പോലീസ് പറയുന്നു.അതിനുശേഷം ശോഭ ഉറങ്ങാന്‍ പോയപ്പോള്‍ തലയ്ക്ക് അടിച്ച് കൊല്ലുകയായിരുന്നുവെന്ന് മക്കള്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. ഇരുവര്‍ക്കും മൂന്ന് പെണ്‍മക്കളാണ് ഉള്ളത്.