ന്യൂഡൽഹി : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചതെന്നും രാഷ്ട്പതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ചർച്ച ചെയ്തില്ലെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം മമത മാധ്യമങ്ങളോട് പറഞ്ഞു. എപിജെ അബ്ദുൾ കലാം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പൊതുസമ്മതനായ സ്ഥാനാർഥിയായിരുന്നു. അത്തരത്തിൽ പൊതുസമ്മതനായ സ്ഥാനാർഥിയെ അവർക്ക് കണ്ടെത്താനായാൽ നല്ലത്. അക്കാര്യത്തിൽ തങ്ങൾക്ക് സന്തോഷമേയുള്ളെന്നും അവർ പറഞ്ഞു. മമത നേരത്തെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.