ഷാരൂഖിനെ തന്റെ കാറില്‍ വിമാനത്താവളത്തിലെത്തിച്ച മമതായുടെ വീഡിയോ ഇപ്പോള്‍ വൈറല്‍

  ഷാരൂഖിനെ തന്റെ കാറില്‍ വിമാനത്താവളത്തിലെത്തിച്ച മമതായുടെ വീഡിയോ ഇപ്പോള്‍ വൈറല്‍

കൊല്‍ക്കത്ത: ഷാരൂഖ്ഖാനെ തന്റെ കാറില്‍ വിമാനത്താവളത്തിലെത്തിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വീഡിയോ ഇപ്പോള്‍ വൈറല്‍. 

കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ഷാരൂഖ് ഖാനെ തന്റെ സാന്‍ട്രോ കാറിലാണ്‌ മമതാ ബാനര്‍ജി കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിക്കുന്നത്. വിമാനത്താവളത്തിലെത്തിയ ഉടനെ മുന്‍സീറ്റില്‍ നിന്ന് ഇറങ്ങി വന്ന മമതാ ബാനര്‍ജി പിന്‍സീറ്റിലിരിക്കുന്ന ഷാരൂഖ് ഖാന് കാറിന്റെ ഡോര്‍ തുറന്ന് കൊടുക്കുന്നുണ്ട്. ഇതാണ് കാണികളെ സന്തുഷ്ടരാക്കിയത്.

Mamata Didi dropping off SRK in her small car Wonder how long ago @iamsrk travelled in such a vehicle ? @quizderek pic.twitter.com/LbVrkLQY9v

— Pratap Bose (@pratap_bose) November 15, 2017

 ഷാരൂഖ് മമതയുടെ കാലില്‍ തൊട്ട് വന്ദിക്കുന്നത് ഷാരൂഖ് ആരാധകരെയും മമതയുടെ അണികളെയും ഒരു പോലെ തൃപ്തിപ്പെടുത്തി. ഈ പ്രവൃത്തിയെ പ്രശംസിച്ച് നൂറ് കണക്കിന് കമന്റുകളാണ് പ്രതാപ് ബോസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് കീഴില്‍ വന്ന വീണത്,'ഷാരൂഖ് ജി, താങ്കള്‍ എന്നാണ് ഇത്രയും ചെറിയ കാറില്‍ യാത്രചെയ്തതെന്ന്‌ ഒരാള്‍ വിളിച്ചു ചോദിക്കുന്നതും' വീഡിയോയില്‍ ഹിന്ദിയില്‍ കേള്‍ക്കാം.

മമതയെപ്പോലെ ലാളിത്യമുള്ള നേതാവ് ഇന്ത്യയിലുണ്ടാവില്ലെന്ന് അണികള്‍ മമതയെ പ്രശംസിച്ചപ്പോള്‍ ഷാരൂഖിനെപ്പോലെ വിനീതനായ നടന്‍ ബോളിവുഡില്‍ വേറെ ഉണ്ടാവില്ലെന്ന് ഷാരൂഖ് ആരാധകരും കുറിച്ചു.