യു​വാ​വി​നെ മ​നു​ഷ്യ​ക​വ​ച​മാ​ക്കി​യ സംഭവം ; മേ​ജ​റി​നെ രക്ഷിക്കുമെന്ന് ‌അ​റ്റോ​ർ​ണി ജ​ന​റ​ൽ

യു​വാ​വി​നെ മ​നു​ഷ്യ​ക​വ​ച​മാ​ക്കി​യ സംഭവം ; മേ​ജ​റി​നെ രക്ഷിക്കുമെന്ന് ‌അ​റ്റോ​ർ​ണി ജ​ന​റ​ൽ

ന്യൂ​ഡ​ൽ​ഹി : ജ​മ്മു കാ​ഷ്മീ​രി​ൽ യു​വാ​വി​നെ മ​നു​ഷ്യ​ക​വ​ച​മാ​ക്കി റോ​ന്തു​ചു​റ്റി​യ സൈ​നി​ക ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ച്ച് അ​റ്റോ​ർ​ണി ജ​ന​റ​ൽ മു​കു​ൾ റോ​ഹ്ത​ഗി. യു​വാ​വി​നെ ജീ​പ്പി​ന്‍റെ ബോ​ണ​റ്റി​ൽ കെ​ട്ടി​യി​ടാ​ൻ ഉ​ത്ത​ര​വി​ട്ട മേ​ജ​ർ ഗൊ​ഗോ​യി​യെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​താ​യും ആ​വ​ശ്യ​മെ​ങ്കി​ൽ മേ​ജ​റി​നാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​മെ​ന്നും റോ​ഹ്ത​ഗി വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന മേ​ജ​ർ രാ​ജ്യ​ത്തി​നാ​യി സ്വ​ന്തം ജീ​വ​ൻ ബ​ലി​കൊ​ടു​ക്കാ​ൻ ത​യാ​റാ​യെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ക​ല്ലേ​റു ന​ട​ത്തി​യ കാ​ഷ്മീ​രി യു​വാ​വി​നെ ജീ​പ്പി​ന്‍റെ ബോ​ണ​റ്റി​ൽ കെ​ട്ടി​വ​ച്ചു പ​ട്രോ​ളിം​ഗ് ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ മേ​ജ​ർ ലീ​തു​ൾ ഗൊ​ഗോ​യി​ക്ക് സൈ​ന്യം ക​ലാ​പ​ത്തി​ന് എ​തി​രാ​യ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള സൈ​നി​ക ബ​ഹു​മ​തി ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു. ക​ലാ​പ​കാ​രി​ക​ളു​ടെ ക​ല്ലേ​റു ത​ട​യാ​ൻ അ​വ​രു​ടെ കൂ​ട്ട​ത്തി​ൽ​നി​ന്ന് ഒ​രാ​ളെ പി​ടി​കൂ​ടി ജീ​പ്പി​ന്‍റെ ബോ​ണ​റ്റി​ൽ കെ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് സൈ​ന്യം വാ​ദി​ക്കു​ന്ന​ത്. ഏ​പ്രി​ൽ ഒ​ൻ​പ​തി​ന് ശ്രീ​ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം.

യു​വാ​വി​നെ ജീ​പ്പി​ന്‍റെ ബോ​ണ​റ്റി​ൽ കെ​ട്ടി​യി​ട്ട സം​ഭ​വ​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തി​നെ​തി​രേ അ​ന്വേ​ഷ​ണം തു​ട​രു​ന്ന ഘ​ട്ട​ത്തി​ൽ ത​ന്നെ​യാ​ണ് സൈ​നി​ക ബ​ഹു​മ​തി​യും ഗൊ​ഗോ​യി​യെ തേ​ടി​യെ​ത്തു​ന്ന​ത്. അ​ടു​ത്ത ആ​ഴ്ച സേ​നാ മേ​ധാ​വി ബി​പി​ൻ റാ​വ​ത്തി​ന്‍റെ കാ​ഷ്മീ​ർ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ബ​ഹു​മ​തി സ​മ്മാ​നി​ക്കു​മെ​ന്നാ​ണു സൂ​ച​ന. യു​വാ​വി​നെ ജീ​പ്പി​ന്‍റെ ബോ​ണ​റ്റി​ൽ കെ​ട്ടി​യി​ട്ട് റോ​ന്തു​ചു​റ്റി​യ സൈ​നി​ക ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ച്ച് പ്ര​തി​രോ​ധ​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി​യും ക​ഴി​ഞ്ഞ​ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു.