പ്രളയക്കെടുതി: ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാനൊരുങ്ങി മഹാരാഷ്ട്രയിലെ മന്ത്രിമാർ

പ്രളയക്കെടുതി: ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാനൊരുങ്ങി മഹാരാഷ്ട്രയിലെ മന്ത്രിമാർ

മുംബൈ : പ്രളയക്കെടുത്തി നേരിടുന്ന മഹാരാഷ്ട്രയില്‍ മന്ത്രിമാര്‍തങ്ങളുടെ ഒരുമാസത്തെ ശമ്പളം സംഭാവനയായി നല്‍കും. ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യാന്‍ തീരുമാനിച്ചതായി  മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

പ്രളയ ധന സഹായമായി സംസ്ഥാന സര്‍ക്കാര്‍  6,813 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിനെ പുറമേയാണ് ശമ്പളം നല്‍കാന്‍ മന്ത്രിമാര്‍ തീരുമാനിച്ചത്.

6,813 കോടി രൂപയില്‍ 4708 കോടി രൂപ ഖോല്‍പ്പൂര്‍, സംഗിളി, സത്ര എന്നീ പ്രദേശങ്ങള്‍ക്കും, 2105 രൂപ കൊങ്കണ്‍, നാസിക് തുടങ്ങിയ പ്രദേശങ്ങള്‍ക്കുമാണ് അനുവദിച്ചിരിക്കുന്നത്.