മഹാരാഷ്ട്രിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും സമരത്തിന്

മഹാരാഷ്ട്രിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും സമരത്തിന്

മുംബൈ: കര്‍ഷകര്‍ക്ക് പിന്നാലെ മഹാരാഷ്ട്രിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും സമരത്തിന്. കര്‍ഷക സമരങ്ങളും ട്രെയിഡ് യൂണിയന്‍ സമരങ്ങളും കൊടുമ്ബിരി കൊണ്ടിരിക്കുന്ന സമയത്താണ് സ്റ്റൈപന്റ് വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നത്. 

നിലവില്‍ 6000രൂപയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ പതിനയ്യായിരം മുതല്‍ ഇരുപതിനായിരം വരെ ലഭിക്കുമ്ബോഴാണ് ഇത്. 2015ല്‍ 11000രൂപയായി സ്റ്റൈപന്റ് ഉയര്‍ത്തുമെന്ന് സര്‍ക്കാര്‍ വാക്ക് നല്‍കിയിരുന്നുവെന്നും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇത് പാലിക്കപ്പെട്ടില്ലെന്നും അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ ഇന്റേര്‍ണ്‍സ് പറയുന്നു.