മ​ധ്യ​പ്ര​ദേ​ശി​ൽ വീണ്ടും കാര്‍ഷിക ആത്മഹത്യകള്‍; ​വായ്പ തി​രി​ച്ച​ട​യ്ക്കാ​ൻ ക​ഴി​യാ​തെ ര​ണ്ടു ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി

 മ​ധ്യ​പ്ര​ദേ​ശി​ൽ വീണ്ടും കാര്‍ഷിക ആത്മഹത്യകള്‍; ​വായ്പ തി​രി​ച്ച​ട​യ്ക്കാ​ൻ ക​ഴി​യാ​തെ ര​ണ്ടു ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ വീണ്ടും കാര്‍ഷിക ആത്മഹത്യകള്‍. കാ​ർ​ഷി​ക വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​ൻ ക​ഴി​യാ​തെ മ​ധ്യ​പ്ര​ദേ​ശി​ൽ ര​ണ്ടു ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി. ദ​മോ, ഗു​ണ ജി​ല്ല​ക​ളി​ലെ ക​ർ​ഷ​ക​രാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. പ​ണ​മി​ട​പാ​ടു​കാ​രു​ടെ ഭീ​ഷ​ണി വ​ർ​ധി​ച്ച​പ്പോ​ഴാ​ണ് ഇവര്‍ ആത്മഹത്യ ചെയ്തത്. ദ​മോ ജി​ല്ല​യി​ലെ കാ​ൻ​കാ​ർ സ്വ​ദേ​ശി രാ​മ പ​ട്ടേ​ൽ (55), ഗു​ണ ജി​ല്ല​യി​ലെ ഉ​ക്മാ​ഡ് ക​ലാം സ്വ​ദേ​ശി സു​മ​ർ സിം​ഗ് (32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പ​ണം പ​ലി​ശ​യ്ക്കു ന​ൽ​കു​ന്ന​വ​രി​ൽ​നി​ന്നാ​ണ് ര​മാ പ​ട്ടേ​ൽ ക​ടം വാ​ങ്ങി​യ​ത്. പ​ണ​മി​ട​പാ​ടു​കാ​രു​ടെ ഭീ​ഷ​ണി വ​ർ​ധി​ച്ച​പ്പോ​ഴാ​ണ് പ​ട്ടേ​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. സു​മ​ർ സിം​ഗ് ട്രാ​ക്ട​ർ വാ​ങ്ങാ​ൻ ബാ​ങ്കി​ൽ​നി​ന്നും വാ​യ്പ എ​ടു​ത്തി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഇ​ത് തി​രി​ച്ച​ട​യ്ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​താ​ണ് സു​മ​ർ സിം​ഗ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.