മധ്യപ്രദേശില്‍  പെട്രോള്‍, ഡീസല്‍ നികുതി കുറച്ചു

മധ്യപ്രദേശില്‍   പെട്രോള്‍, ഡീസല്‍ നികുതി കുറച്ചു

ഭോപ്പാല്‍: മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ നികുതി കുറച്ചു. പെട്രോളിന് മൂന്ന് ശതമാനവും ഡീസലിന് അഞ്ച് ശതമാനവും നികുതിയാണ് ഇളവ് വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി നിലവില്‍ വരും.

പെട്രോളിനും ഡീസലിനും ചുമത്തിയിരുന്ന പ്രത്യേക സെസും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 1.50 രൂപയായിരുന്നു സംസ്ഥാനത്തിന്റെ പ്രത്യേക സെസ്.മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി ധനമന്ത്രി ജയന്ത് മാലിയ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നികുതിയും സെസും കുറയ്ക്കുന്നതായി ധനമന്ത്രി അറിയിച്ചത്.

പെട്രോള്‍ നികുതി 31 ശതമാനത്തില്‍ നിന്ന് 28 ആയും ഡീസല്‍ നികുതി 27 ശതമാനത്തില്‍ നിന്ന് 22 ആയുമാണ് കുറയുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഇതോടെ പെട്രോള്‍ വിലയില്‍ 1.70 രൂപയും ഡീസല്‍ വിലയില്‍ നാല് രൂപയും കുറയും. നികുതി കുറവിലൂടെ സംസ്ഥാനത്തിന് 1000 കോടി രൂപയുടെ വരുമാന നഷ്ടമാണ് കണക്കാക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.