പ്രധാനമന്ത്രിക്ക് കത്തെഴുതിയ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് റദ്ദാക്കും

പ്രധാനമന്ത്രിക്ക് കത്തെഴുതിയ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് റദ്ദാക്കും

പാട്ന: രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകത്തില്‍  പ്രതിഷേധിച്ച്‌ പ്രധാനമന്ത്രിക്ക് കത്തെഴുതിയ അടൂര്‍ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് ബീഹാര്‍ പൊലീസ് റദ്ദാക്കും. പരാതി വ്യാജമെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് കേസ് റദ്ദാക്കുന്നത്. 

മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ മുസഫര്‍പുര്‍ എസ്.എസ്‍.പി മനോജ് കുമാര്‍ സിന്‍ഹ ഉത്തരവിട്ടു. വ്യാജപരാതി നല്‍കിയ സുധീര്‍കുമാര്‍ ഓജയ്ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്‍റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ രാജ്യവ്യാപകമായ എതിര്‍പ്പുയര്‍ന്നിരുന്നു.  സെപ്റ്റംബര്‍ മൂന്നിനാണ് രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, അനുരാഗ് കശ്യപ്, ശ്യാം ബെനഗല്‍, സൗമിത്ര ചാറ്റര്‍ജി, രേവതി ഉള്‍പ്പെടെയുള്ള 49 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.