ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതിയുടെ നോട്ടിസ്; പ്രതികളുടെ വിചാരണയ്ക്ക് സ്റ്റേ

ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതിയുടെ നോട്ടിസ്; പ്രതികളുടെ വിചാരണയ്ക്ക് സ്റ്റേ

ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതിയുടെ നോട്ടിസ്. ഹൈക്കോടതി കുറ്റവിമുക്തരാക്കിയ മറ്റ് രണ്ട് പേർക്കും സുപ്രിം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കസ്തൂരിരംഗഅയ്യർ, ആർ ശിവദാസൻ, ആർ രാജശേഖരൻ എന്നിവരുടെ വിചാരണ സുപ്രിം കോടതി സ്റ്റേ ചെയ്തു.

ലാവ്‌ലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ അപ്പീലാണ് കോടതി
പരിഗണിച്ചത്. കേസിൽ പിണറായിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് അപ്പീലിൽ പറയുന്നു.

2017 ഓഗസ്റ്റ് 23നാണ് പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, മുൻ ഊർജ ജോയിന്റ് സെക്രട്ടറി എഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കെഎസ്ഇബി മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് അക്കൗണ്ട്സ് ഓഫിസർ കെ.ജി.രാജശേഖരൻ നായർ, മുൻ ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യർ എന്നിവർ വിചാരണ നേരിടണമെന്നും ഉത്തരവിട്ടിരുന്നു. വൈദ്യുതി മന്ത്രി ആയിരുന്ന പിണറായി വിജയൻ അറിയാതെ ലാവ്‌ലിൻ ഇടപാടു നടക്കില്ലെന്ന് അപ്പീലിൽ സിബിഐ ചൂണ്ടിക്കാട്ടി. 

വിചാരണയ്ക്കു മുൻപേ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ശരിയല്ലെന്നും അപ്പീലിൽ പറയുന്നു. ഹൈക്കോടതി വിധിക്കെതിരെ പ്രതികളായ കെ.ജി.രാജശേഖരൻ നായർ, ആർ.ശിവദാസൻ, കസ്‌തൂരിരംഗ അയ്യർ എന്നിവരും കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരനും നൽകിയ അപ്പീലുകളും പരിഗണനയ്ക്കു വന്നു.