കാ​ഷ്മീ​രി​ല്‍ കന്നുകാലികളുമായി പോയ യുവാവിനെ വെടി വെച്ചു കൊന്നു; ഗോസംരക്ഷകരെന്ന് ആരോപണം

കാ​ഷ്മീ​രി​ല്‍ കന്നുകാലികളുമായി പോയ യുവാവിനെ വെടി വെച്ചു കൊന്നു; ഗോസംരക്ഷകരെന്ന് ആരോപണം

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ശ്മീ​രി​ല്‍ ബ​ധേ​ര്‍​വ​യി​ല്‍ ക​ന്നു​കാ​ലി​ക​ളു​മാ​യി പോ​യ യു​വാ​വി​നെ അ​ജ്ഞാ​ത സം​ഘം വെ​ടി​വ​ച്ചു കൊ​ന്നു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ന​യീം ഷാ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഷാ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ള്‍​ക്കും ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റു. 

ഗോ​സം​ര​ക്ഷ​ക​രാ​ണ് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. യു​വാ​വി​ന്‍റെ ബ​ന്ധു​ക​ള്‍ ബ​ധേ​ര്‍​വ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഉ​പ​രോ​ധി​ക്കു​ക​യും വാ​ഹ​ന​ങ്ങ​ള്‍​ക്ക് തീ​യി​ടു​ക​യും ചെ​യ്തു. ഇ​തേ​തു​ട​ര്‍​ന്നു  പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിവീശിയ പൊലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് ബധേര്‍വയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാടന്‍ തോക്കുപയോഗിച്ചാണ് വെടിവെച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം.

 കേ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പ്ര​തി​ക​ളെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.