കശ്മീ​രി​ലെ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ൽ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന് അ​റി​യാത്ത അ​വ​സ്ഥ​യി​ലാ​ണ്  ന​രേ​ന്ദ്ര മോ​ദി​യെ​ന്ന്  രാഹുല്‍ ഗാന്ധി 

 കശ്മീ​രി​ലെ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ൽ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന് അ​റി​യാത്ത അ​വ​സ്ഥ​യി​ലാ​ണ്  ന​രേ​ന്ദ്ര മോ​ദി​യെ​ന്ന്  രാഹുല്‍ ഗാന്ധി 

ന്യൂ​ഡ​ൽ​ഹി: ജ​മ്മു​കശ്മീ​രി​ലെ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ൽ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന് അ​റി​യാത്ത അ​വ​സ്ഥ​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. കാ​ഷ്മീ​രി​ലെ ബി​ജെ​പി - പി​ഡി​പി അ​വ​സ​ര​വാ​ദ സ​ഖ്യ​ത്തി​നി​ട​യി​ൽ‌ പ്ര​ധാ​ന​മ​ന്ത്രി​ക്ക് എ​ന്തു​ചെ​യ്യ​ണ​മെ​ന്ന് അ​റി​യി​ല്ല.

പാ​ക്കി​സ്ഥാ​നു​മാ​യി ച​ർ​ച്ച​യാ​ണ് വേ​ണ്ട​തെ​ന്ന്   പി​ഡി​പി പ​റ​യു​ന്നു . ബി​ജെ​പി​യു​ടെ പ്ര​തി​രോ​ധ​മ​ന്ത്രി പ​റ​യു​ന്നു പാ​ക്കി​സ്ഥാ​ൻ വ​ലി​യ വി​ല​ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന്. അ​വ​സ​ര​വാ​ദ സ​ഖ്യ​ത്തി​നും ക​ശ്മീ​ര്‍ വി​ഷ​യ​ത്തി​ല്‍ വ്യ​ക്ത​മാ​യ നി​ല​പാ​ട് ഇ​ല്ലാ​ത്ത​തി​നും വി​ല​യാ​യി ര​ക്തം ചി​ന്തേ​ണ്ടി വ​രു​ന്ന​താ​വ​ട്ടെ സൈ​നി​ക​ർ​ക്കും-രാഹുല്‍ പറഞ്ഞു.