കർണാടകയിൽ ലീഡ് മാറിമറിയുന്നു; ബിജെപി മുന്നിൽ; കോൺഗ്രസ് രണ്ടാമത്

കർണാടകയിൽ ലീഡ് മാറിമറിയുന്നു; ബിജെപി മുന്നിൽ; കോൺഗ്രസ് രണ്ടാമത്

ബിജെപിക്കും കോൺഗ്രസിനും നിർണായകമായ കർണാടക നിയമസഭ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നുകൊണ്ടിരിക്കുന്നു. ലീഡ് നില മാറിമറിഞ്ഞ് കൊണ്ടിരിക്കുകയാണ്. നിലവിലെ സൂചനകൾ വെച്ച് ബിജെപി ആണ് മുന്നിൽ. കക്ഷിനില ഇങ്ങനെ: ബിജെപി (98), കോൺഗ്രസ് (64), ജെഡിഎസ് (29). നിലവിലെ സാഹചര്യത്തിൽ ജനതാദളിന്റെ നിലപാട് നിർണായകമാകും. 

222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടന്നത്. രണ്ട് സീറ്റുകളിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയതോടെ അധികാരം നിലനിര്‍ത്താമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. 

പോസ്റ്റല്‍ വോട്ടുകളാണ് ആദ്യമെണ്ണിയത്. ആദ്യ ഫലസൂചനകള്‍ കോണ്‍ഗ്രസിനായിരുന്നു. പിന്നീട് ലീഡ് നില മാറിമറിഞ്ഞു.  കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്.