യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന ട്വീറ്റ് ബി.ജെ.പി പിൻവലിച്ചു

യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന ട്വീറ്റ് ബി.ജെ.പി പിൻവലിച്ചു

നാളെ സത്യപ്രതിജ്ഞ ചയ്ത് അധികാരമേല്‍ക്കുമെന്ന ട്വീറ്റ് പിന്‍വലിച്ച് കര്‍ണാടക ബിജെപി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ വാജുഭായ് വാല ക്ഷണിച്ചെന്നും യെദിയൂരപ്പ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നുമുള്ള ട്വീറ്റാണ് പിന്‍വലിച്ചത്. കർണാടക ബി.ജെ.പിയുടെ ട്വിറ്റർ അക്കൗണ്ടിലാണ് നാളെ രാവിലെ 9.30ഓടെ സത്യപ്രതിജ്ഞ നടക്കുമെന്ന ട്വീറ്റ് വന്നത്.

പാര്‍ട്ടി സംസ്ഥാന വക്താവും മുന്‍മന്ത്രിയുമായ സുരേഷ് കുമാറാണ് ട്വീറ്റ് ചെയ്തത്. ഇതേ അറിയിപ്പ് തന്നെ ഔദ്യോഗിക പേജിലും കൊടുത്തിരുന്നു. ഇതും പിന്നീട് പിന്‍വലിച്ചു.

Karnataka BJP deletes the tweet announcing BS Yeddyurappa's swearing-in as Chief Minister of Karnataka, tomorrow. #KarnatakaElectionResults2018 pic.twitter.com/KtoaJFXA5C

— ANI (@ANI) May 16, 2018