​രാഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ച്ചു​ക​ഴി​ഞ്ഞാ​ൽ അ​ഭി​ന​യി​ക്കാ​നി​ല്ലെ​ന്ന   തീ​രു​മാ​ന​ത്തി​നു മാ​റ്റ​മി​ല്ലെ​ന്ന്   ക​മ​ൽ​ഹാ​സ​ൻ. 

​രാഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ച്ചു​ക​ഴി​ഞ്ഞാ​ൽ അ​ഭി​ന​യി​ക്കാ​നി​ല്ലെ​ന്ന   തീ​രു​മാ​ന​ത്തി​നു മാ​റ്റ​മി​ല്ലെ​ന്ന്   ക​മ​ൽ​ഹാ​സ​ൻ. 

ബോ​സ്റ്റ​ണ്‍: രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ച്ചു​ക​ഴി​ഞ്ഞാ​ൽ അ​ഭി​ന​യി​ക്കാ​നി​ല്ലെ​ന്ന   തീ​രു​മാ​ന​ത്തി​നു മാ​റ്റ​മി​ല്ലെ​ന്ന്   ക​മ​ൽ​ഹാ​സ​ൻ. രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഈ ​മാ​സം സം​സ്ഥാ​ന പ​ര്യ​ട​നം ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് ക​മ​ലി​ന്‍റെ പ​രാ​മ​ർ​ശം.   തീ​വ്ര ഹി​ന്ദു​ത്വം നാ​ടി​നു ഭീ​ഷ​ണി​യാ​ണെ​ന്നും  ഹാ​ർ​വാ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഒ​രു ദേ​ശീ​യ മാധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ക​മ​ൽ പ​റ​യു​ന്നു.

  അ​ടു​ത്തു പു​റ​ത്തി​റ​ങ്ങാ​നു​ള്ള ര​ണ്ടു ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം എ​നി​ക്കു സി​നി​മ​യി​ല്ല- ക​മ​ൽ പ​റ​ഞ്ഞു. '​സ​ത്യ​സ​ന്ധ​മാ​യി ജീ​വി​ക്കാ​ൻ എ​ന്തെ​ങ്കി​ലു​മൊ​ക്കെ ഞാ​ൻ ചെ​യ്യ​ണം. എ​ന്നാ​ൽ പ​രാ​ജ​യ​പ്പെ​ടി​ല്ലെ​ന്നാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത്’- തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ശേ​ഷ​വും രാ​ഷ്ട്രീ​യ​ത്തി​ൽ തു​ട​രു​മോ എ​ന്ന ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി ക​മ​ൽ പ​റ​ഞ്ഞു.   ബാ​ങ്ക് അ​ക്കൗ​ണ്ട് തു​റ​ക്കാ​ന​ല്ല താ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്.

രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പി​ൻ​ബ​ല​മി​ല്ലെ​ങ്കി​ലും 37 വ​ർ​ഷ​മാ​യി താ​ൻ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്നും ഇ​തി​ലൂ​ടെ പ​ത്തു ല​ക്ഷം പ്ര​വ​ർ​ത്ത​ക​രെ സൃ​ഷ്ടി​ക്കാ​ൻ ത​നി​ക്കു ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ക​മ​ൽ പറഞ്ഞു.