നീതിക്കും നീതിപീഠത്തിനും വേണ്ടിയാണ് നിലകൊണ്ടതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

നീതിക്കും നീതിപീഠത്തിനും വേണ്ടിയാണ് നിലകൊണ്ടതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

കൊച്ചി: നീതിക്കും നീതിപീഠത്തിനും വേണ്ടിയാണ് നിലകൊണ്ടതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. അച്ചടക്കലംഘനം ഉണ്ടായിട്ടില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫുള്‍കോര്‍ട്ടില്‍ ഇത്തരം കാര്യങ്ങള്‍ ഉന്നയിച്ചിരുന്നോ എന്ന കാര്യങ്ങളില്‍ താനിപ്പോള്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ജസ്റ്റിസ് കുര്യന്‍ ജോസഫ് അടക്കം നാല് ന്യായാധിപന്മാര്‍ ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു. പ്രശ്നങ്ങള്‍ വൈകാതെ പരിഹരിക്കപ്പെടുമെന്നാണ് തന്റെ പ്രതീക്ഷ. ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം കൂട്ടാനാണ് താനുള്‍പ്പടെയുള്ള ജസ്റ്റിസുമാര്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ഇതോടെ എല്ലാം സുതാര്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.

കോടതി നടപടി ബഹിഷ്കരിച്ച മുതിര്‍ന്ന ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ജനാധിപത്യം അപകടകരമായി അവസ്ഥയിലാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. നീതിന്യായ വ്യവസ്ഥയിലെ പ്രശ്നങ്ങള്‍ ജഡ്ജിമാര്‍  ഇത്തരത്തില്‍ വാര്‍ത്താസമ്മേളനം നടത്തി പരസ്യമാക്കുന്നത് ഇത് ആദ്യമായാണ്.