ജമ്മുകശ്മീര്‍ ആഭ്യന്തരവിഷയമെന്ന് ആവര്‍ത്തിച്ച് ഇന്ത്യ

ജമ്മുകശ്മീര്‍ ആഭ്യന്തരവിഷയമെന്ന് ആവര്‍ത്തിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ ആഭ്യന്തരവിഷയമെന്ന് ആവര്‍ത്തിച്ച് ഇന്ത്യ. മറ്റ് രാജ്യങ്ങള്‍ കശ്മീരിനെക്കുറിച്ച് നിലപാട് പറയുന്നതില്‍ നിന്ന് മാറിനില്‍ക്കണമെന്ന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. കശ്മീര്‍ വിഷയം ചൈന സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പാകിസ്ഥാന്‍ താല്‍പര്യത്തിനെ പിന്തുണക്കുമെന്നും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് പറഞ്ഞതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കശ്മീര്‍ വിഷയത്തില്‍ ശരിയും തെറ്റും വ്യക്തമാണെന്നും ഇരു രാജ്യങ്ങളും സമാധാനപരമായ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ഷി ജിന്‍പിങ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

കാശ്മീര്‍ വിഷയത്തില്‍ ചൈന ഇതുവരെ പരസ്യനിലപാട് സ്വീകരിച്ചിട്ടില്ല. വിഷയം ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നാണ് ചൈന പറഞ്ഞിരുന്നത്.