അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ ജഡ്ജിയാകാൻ മത്സരിക്കാൻ ഇന്ത്യക്കാരനും; എതിരിടാൻ ബ്രിട്ടൻ  

അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ ജഡ്ജിയാകാൻ മത്സരിക്കാൻ ഇന്ത്യക്കാരനും; എതിരിടാൻ ബ്രിട്ടൻ  

അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ ജഡ്ജിയാകാനുള്ള മത്സരത്തിൽ ഇന്ത്യക്കാരനായ ദല്‍വീര്‍ ഭണ്ഡാരിയും. ഇന്ത്യക്ക് എതിരായി മത്സര രംഗത്തുള്ളത്  ബ്രിട്ടന്റെ പ്രതിനിധി ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡാണ്. നേരത്തെ നടന്ന തെരഞ്ഞെടുപ്പിൽ ആര്‍ക്കാണ് ഭൂരിപക്ഷം എന്ന് നിര്‍ണയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്.

പതിനഞ്ചംഗ ബഞ്ചില്‍ നിന്ന് അഞ്ച് പേരാണ് ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും ജഡ്ജിമാരായി നിയമിക്കപ്പെടുക. യുഎന്‍ ജനറല്‍ അസംബ്ലിയിലും സെക്യൂരിറ്റി കൗണ്‍സിലിലും ഭൂരിപക്ഷം നേടുന്നയാളാണ് നിയമിതനാവുക. 

ജനറല്‍ അസംബ്ലിയില്‍ ഭണ്ഡാരിക്ക് മേല്‍ക്കൈ ലഭിച്ചപ്പോള്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ഗ്രീന്‍വുഡിനാണ് പ്രാമുഖ്യം. ഇതോടെ അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ ചരിത്രത്തിലായി തെരഞ്ഞെടുപ്പ് പ്രതിസന്ധിയിലായി. ഇന്ത്യ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗമല്ലാത്തതാണ് ഭണ്ഡാരിക്ക് തിരിച്ചടിയായത്. 1946 മുതല്‍ പതിനഞ്ചംഗ നീതിന്യായ കോടതിയില്‍ ബ്രിട്ടന്‍ അംഗമാണെന്നതും ഇന്ത്യയെ പിന്നോട്ടടിക്കുന്നു.

സെക്യൂരിറ്റി കൗണ്‍സിലില്‍ ഗ്രീന്‍വുഡിന് ഒമ്പതും ഭണ്ഡാരിക്ക് അഞ്ചും വോട്ടുകള്‍ ലഭിച്ചു. ജനറല്‍ അസംബ്ലിയിലാവട്ടെ ഭണ്ഡാരിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. ഭണ്ഡാരി 121 വോട്ടുകള്‍ നേടിയപ്പോള്‍ ഗ്രീന്‍വുഡിന് 68 വോട്ടുകളേ നേടാനായുള്ളു.